ഗുജറാത്തില്‍ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയില്‍വേ പാളത്തില്‍ സിമന്റ് തൂണിട്ടാണ് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ദക്ഷിണ ഗുജറാത്തിലെ വൽസാദിന് സമീപമായിരുന്നു സംഭവം. മുംബൈ-ഡൽഹി രാജധാനി എക്സ്പ്രസ് ട്രയിനാണ് തൂണിൽ ഇടിച്ചെങ്കിലും പാളം തെറ്റാതിരുന്നത്. അതേസമയം അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് 7.10നാണ് വൽസാദ് അതുൽ സ്റ്റേഷന് സമീപം ട്രെയിൻ തൂണിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ തൂണ് തെറിച്ചുപോയി. ലോക്കോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചിരുന്നു. ട്രെയിന്‍ യാത്ര തുടര്‍ന്നിരുന്നു. ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
ENGLISH SUMMARY:Attempt to derail train; Avoidance is a great tragedy
You may also like this video