മധുര തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമിച്ച സംഘത്തെ പൊലീസ് തടഞ്ഞു. പാലക്കാട് നിന്നും എത്തിയ സംഘമാണ് മാംസാഹാരവുമായി എത്തിയത്. മലമുകളിലേക്കു മാംസ വിഭവങ്ങൾ കൊണ്ടുപോകുകയോ അവിടെ വിളമ്പുകയോ ചെയ്യാൻ പാടില്ലെന്ന് കോടതി ഉത്തരവ് നേരത്തെ ഉത്തരവിട്ടിരുന്നു. മലമുകളിലെ സിക്കന്തർ ബാദുഷ ദർഗയിലെ ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുക്കാൻ നാൽപതിലേറെപ്പേരാണ് പാലക്കാട് നിന്നെത്തിയത്. തെങ്കാശിയിൽ നിന്നെത്തിയ മറ്റൊരു സംഘത്തെയും പൊലീസ് തടഞ്ഞിരുന്നു.
മധുര തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമം; പാലക്കാട് നിന്നുമുള്ള സംഘത്തെ തടഞ്ഞ് പൊലീസ്

