പൂങ്കാവ് വൈ ബി സി വായനശാലയിലെ ഓണഘോഷ പരിപാടി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത വിരോധത്തിൽ സഹോദരങ്ങളായ രണ്ടു ഭാരവാഹികളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ പടിഞ്ഞാറെ കര വീട്ടിൽ ഡെന്നീസ് എന്ന് വിളിക്കുന്ന ആൻഡ്രൂസ്( 27 )നെ കുറ്റക്കാരനായി കണ്ട് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ് ഭാരതി ഏഴ് വർഷം കഠിനതടവിനും അമ്പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. 2017 സെപ്തംബര്‍ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ മാസം 30 ന് നാലുകിലോ കഞ്ചാവുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്ഐ ശ്രീമോൻ ഹാജരായി.
സഹോദരങ്ങളെ കൊല്ലാൻ ശ്രമം; പ്രതിക്ക് ഏഴ് വർഷം കഠിന തടവും 50000 പിഴയും

