Site iconSite icon Janayugom Online

ചത്ത പോത്തിനെ ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമം; ഫാം അടച്ച് പൂട്ടാൻ നോട്ടീസ്

മലപ്പുറത്ത് ചത്ത പോത്തിനെ ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമിച്ച ഫാം അടച്ച് പൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി. തിരൂര്‍ തൃപ്രങ്ങോട് അനധികൃതമായി പ്രവർത്തിക്കുന്ന ആലത്തിയൂർ യലൂന ഫാമാണ് അടച്ച് പൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. ഇതോടെ പഞ്ചായത്ത് പരിധിയിൽ അനധീകൃതമായി പ്രവർത്തിക്കുന്ന ഫാമുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനും തുടങ്ങി. ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഹരിയാനയിൽ നിന്ന് അനധികൃതമായി കൊണ്ടുവരികയും ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമിക്കുകയും ചെയ്ത യലൂന ഫാം ആണ് അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശിച്ചത്.

ഫാമില്‍ നിന്ന് പിഴ തുകയായി ഇരുപതിനായിരം രൂപയും പഞ്ചായത്ത് ഈടാക്കും. 26 പോത്തുകളിൽ മൂന്ന് എണ്ണമാണ് ആദ്യം ചത്തത് ഇത് ലോറിയിൽ വെച്ച് ഇറച്ചിയാക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ആദ്യം നാട്ടുകാർ തടഞ്ഞു. പിന്നിടും നിരവധി പോത്തുകൾ ചത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ കേരളത്തിലേക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് പല ജില്ലകളിലേയും ഫാമുകളില്‍ കച്ചവടത്തിനായി എത്തിച്ചതെന്ന് പറയുന്നു. 

Eng­lish Summary:Attempt to sell dead buf­fa­lo as meat; Notice to close the farm
You may also like this video

Exit mobile version