ഖത്തറിൽ വിമാനത്താവളത്തില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. സൂക്ഷ്മ പരിശോധനയിൽ ഒന്നിലധികം ഷാംപൂ കുപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമമായിരുന്നു പ്രതിയുടേത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി വിധേയമാക്കുമെന്ന് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഖത്തറിൽ കഞ്ചാവ് കടത്താൻ ശ്രമം; പ്രതിയെ പിടികൂടി

