Site iconSite icon Janayugom Online

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല, നേമത്ത് യുവാവ് കാമുകിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറത്തു

തിരുവനന്തപുരം നേമത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. യുവതിയുടെ കഴുത്തിൽ കുത്തിയ ശേഷം ഇയാള്‍
സ്വയം കഴുത്തറുത്തു.

രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല.

ഇതേത്തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Attempt to stab the young woman to death
You may also like this video

Exit mobile version