സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഛായാഗ്രാഹകന്റെ ശ്രമം. തമിഴ് സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാശിനാഥന്‍ ആണ് (42) നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നടിയുടെ പരാതിയെ തുടര്‍ന്ന് കാശിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു.
വത്സരവാക്കത്തായിരുന്നു സംഭവം. കൊടുങ്കയ്യൂരില്‍ താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയായ സീരിയല്‍ സഹനടിക്കെതിരെയാണ് പീഡനശ്രമം ഉണ്ടായത്. രണ്ടുമാസം മുമ്പാണ് ഇയാള്‍ നടിയെ പരിചയപ്പെട്ടത്. സിനിമാ സംവിധായകരുമായി അടുപ്പമുള്ളതിനാല്‍ നായികയാക്കാം എന്നും ഫോട്ടോഷൂട്ടിനായി വീട്ടില്‍ വരണം എന്നും ഇയാള്‍ നടിയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഞായറാഴ്ച കാശിനാഥന്റെ വീട്ടിലെത്തിയ നടിയെ മദ്യലഹരിയിലായിരുന്ന കാശിനാഥന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട നടി വത്സരവാക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
English Summary: Attempt to torture actress: Photographer arrested
You may like this video also