Site iconSite icon Janayugom Online

സായുധ കലാപത്തിലൂടെ അട്ടിമറി ശ്രമം; ജര്‍മ്മനിയില്‍ വ്യാപക റെയ്ഡ്

ജര്‍മ്മനിയില്‍ സായുധ കലാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സൂചന. രാജ്യത്ത് വ്യാപക റെയ്ഡ് നടക്കുകയാണ്. 25ഓളം പേരെ പൊലീസ് ഇതിനോടകം പിടികൂടി. ഒരു റഷ്യാക്കാരന്‍ അടക്കം മൂന്നു വിദേശികളും ഇവരില്‍ ഉള്‍പ്പെടുന്നു.

11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും രണ്ടുപേര്‍ പിടിയിലായി. റെയ്ക്ക് സിറ്റിസണ്‍സ് എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് അട്ടമറി നീക്കത്തിന് പിന്നിലെന്ന് ജര്‍മ്മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. 50 ഓളം പേരാണ് ഇതില്‍ പങ്കാളികളായിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തല്‍. 

കഴിഞ്ഞവര്‍ഷം നവംബറില്‍ രൂപമെടുത്ത സംഘടനയില്‍ മുന്‍സൈനികര്‍ ഉള്‍പ്പെടെ 21,000 അംഗങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി. 1871 ലെ സെക്കന്‍ഡ് റെയ്ക്ക് എന്ന ജര്‍മന്‍ സാമ്രാജ്യ മാതൃകയില്‍ പുതിയ ഭരണകൂടം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. അതേസമയം ഭീകരവിരുദ്ധ നടപടിയെന്ന് റെയ്ഡിനെ ജര്‍മ്മന്‍ നിയമമന്ത്രി മാര്‍കോ ബുഷ്മാന്‍ വിശേഷിപ്പിച്ചു. സൈനീക ബാരക്കുകളിലും പരിശോധന നടന്നു. 

Eng­lish Summary:attempted coup by armed rebel­lion; Wide­spread raids in Germany
You may also like this video

Exit mobile version