Site iconSite icon Janayugom Online

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ 12 വയസുകാരിക്കെതിരെ പീഡന ശ്രമം

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ 12 വയസുകാരിക്കെതിരെ പീഡന ശ്രമം. ജില്ലാ വനിതാ അണ്ടര്‍ 19 പരിശീലകനെതിരെയാണ് പരാതി. പരിശീലനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടി കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിശീലകനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവും രംഗത്തെത്തി.

കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പല പെണ്‍കുട്ടികള്‍ക്കും പരാതിയുണ്ടെന്നും, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതാണെന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.

Eng­lish sum­ma­ry; Attempt­ed molesta­tion against 12-year-old girl in Ker­ala Crick­et Association

You may also like this video;

Exit mobile version