Site icon Janayugom Online

വിമാനത്തിനുള്ളിൽ വധശ്രമം: ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയെന്ന ആക്ഷേപത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുക്കില്ല. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ അവരെ ഇ പി ജയരാജന്‍ തടയുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. 

ജയരാജന്‍ മര്‍ദ്ദിച്ചതായി പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി പറഞ്ഞിട്ടില്ല. പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി കുറ്റകൃത്യം ലഘൂകരിക്കുക ഉദ്ദേശിച്ചുള്ളതാണെന്നും വിശദീകരണത്തില്‍ പറയുന്നു.വിമാനത്തിനുള്ളില്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതികളായിട്ടുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ നേരിട്ട് പൊലീസിലോ, കോടതിയില്‍ ഹാജരാക്കിയപ്പോഴോ ഇപി ജയരാജന്‍ മര്‍ദ്ദിച്ചതായി പറഞ്ഞിട്ടില്ല. 

ഇവരല്ലാതെ പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേരാണ് ഇ പി ജയരാജനെതിരെ ഇ മെയില്‍ മുഖേന ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഈ പരാതി നിലനില്‍ക്കുന്നതല്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് ഈ പരാതി എന്ന വിലയിരുത്തലിന്റെ അടിസ്ഥാന്തതില്‍ കേസെടുക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി

Eng­lish Sum­ma­ry: Attempt­ed mur­der inside the plane: CM will not file a case against EP Jayarajan

You may also like this video:

Exit mobile version