Site iconSite icon Janayugom Online

വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പീഡനശ്രമം; യുവാവ് അറസ്റ്റില്‍

ബംഗളൂരുവില്‍ വനിതാ പിജി ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി യുവതിക്ക് നേരെ പീഡനശ്രമം. യുവാവ് അറസ്റ്റില്‍. സായ്ബാബു ചെന്നുരു എന്ന യുവാവാണ് അറസ്റ്റിലായത്. 24 കാരിയായ ബാങ്ക് ജീവനക്കാരിയാണ് അതിക്രമത്തിനിരയായത്. 

അടുത്തിടെ യുവതിയുമായി പരിചയത്തിലായ യുവാവ് പുലര്‍ച്ചെ മൂന്ന് മണിയോടെ യുവതിയുടെ റൂമില്‍ അതിക്രമിച്ചുകയറുകയായിരുന്നു. കത്തികൊണ്ട് പുറകില്‍ നിന്ന് കുത്തുകയും മോശമായ ഫോട്ടോകള്‍ ചിത്രീകരിക്കുയും ചെയ്തു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് 70,000 രൂപ ആവശ്യപ്പെട്ടു. അപ്പേള്‍തന്നെ 14,000 രൂപ ഗൂഗിള്‍പേ വഴി പെണ്‍കുട്ടി അയച്ച് നല്‍കി.സംഭവം പുറത്ത് പറഞ്ഞാല്‍ യുവതിയുടെ ഫോട്ടോകള്‍ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. യുവതി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. വനിതാ പിജി ഹോസ്റ്റലില്‍ അതിക്രമിച്ചുകയറിയ വ്യക്തി 23കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒരാഴ്ചമാത്രം പിന്നിട്ടപ്പോഴാണ് പുതിയ സംഭവം. അലമാരയിൽ നിന്ന് 2,500 രൂപയും അക്രമി കൈക്കലാക്കിയിരുന്നു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി. 

Exit mobile version