Site iconSite icon Janayugom Online

എ ടി എം മെഷീൻ പൊളിച്ച് കവർച്ചയ്ക്ക് ശ്രമം; പ്രതി പിടിയിൽ

ക​ല​ഞ്ഞൂ​ര്‍ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന​ടു​ത്തു​ള്ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എ.​ടി.​എ​മ്മി​ല്‍ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ പ്ര​തി​ പിടിയിൽ. കൂ​ട​ല്‍ സ്വദേശി പ്ര​വീ​ണി​നെ​യാ​ണ്(21) വീ​ട്ടി​ല്‍നി​ന്ന് പൊലീസ്​ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം. കൗ​ണ്ട​റി​നു​ള്ളി​ല്‍ ക​ട​ന്ന പ്ര​വീ​ൺ എ ​ടി ​എം മെ​ഷീ​ന്‍ പൊ​ളി​ച്ച് ക​വ​ര്‍ച്ച​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഈ​സ​മ​യം അ​ലാ​റം പ്ര​വ​ര്‍ത്തി​ച്ച​തി​നെ തു​ട​ര്‍ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വി​വ​രം അ​റിയുകയായിരുന്നു. സി ​സി ടി വി ദൃശ്യങ്ങൾ​ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെയ്തു.

Exit mobile version