Site iconSite icon Janayugom Online

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ

പയ്യന്നൂർ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയിൽ. കോഴിക്കോട് മുക്കത്ത് വെച്ചായിരുന്നു ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചത് . തൃശൂർ കുന്നംകുളത്തുവച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ കൂടി ഇനി പിടിയിലാകാനുണ്ട്. ശനിയാഴ്ച രാത്രിയാണു ദേവദാസും രണ്ടു ജീവനക്കാരും ചേർന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിൽ ജീവനക്കാരിയായിരുന്നു പെൺകുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. 

Exit mobile version