മോഷണം തടയാൻ ശ്രമിച്ചതിനെ തുടർന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ കുത്തേറ്റ് ആശുപത്രിയില്‍. ഗുരുതരമായി പരിക്കേറ്റ താരത്തെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. വീട്ടിലെ മോഷണശ്രമം തടയുന്നതിനിടയിലായിരുന്നു താരത്തിന് കുത്തേറ്റത്. ആറു തവണയോളം അക്രമി താരത്തെ കുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.കുടുംബാംഗങ്ങള്‍ക്കൊപ്പം താരം നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് അജ്ഞാത അക്രമി വീട്ടിനുള്ളില്‍ നുഴഞ്ഞുകയറിയതെന്നാണ് മുംബൈ മാധ്യമങ്ങള്‍ പ്രാഥമികമായി പുറത്തുവിട്ടിട്ടുള്ള വിവരം. ആക്രമണസമയത്ത് കരീനകപൂറും കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.