Site iconSite icon Janayugom Online

ഗര്‍ഭധാരണത്തിന് യുവതിയെ മനുഷ്യന്റെ എല്ല് പൊടി കഴിപ്പിക്കാന്‍ ശ്രമം: ഭര്‍ത്താവും മന്ത്രവാദിയുമുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്

ഗർഭം ധരിക്കാൻ മനുഷ്യന്റെ എല്ല് പൊടിച്ചത് കഴിപ്പിക്കാന്‍ ശ്രമം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ പരാതി പ്രകാരം ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍, മന്ത്രവാദി എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ടതായി കാണിച്ചും യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അമാവാസി രാത്രികളിൽ ഭർതൃവീട്ടുകാർ അന്ധവിശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചതായും ശ്മശാനത്തിലേക്ക് ബലമായി കൊണ്ടുപോയതായും മനുഷ്യ എല്ല് പൊടിച്ചത് കഴിക്കാന്‍ നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു. 

ഐപിസി സെക്ഷൻ 498 എ, 323, 504, 506 എന്നിവയ്‌ക്കൊപ്പം അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3 (മഹാരാഷ്ട്ര പ്രിവൻഷൻ, നരബലി നിർമാർജനം) എന്നിവയും മറ്റുള്ളവയും പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി ശർമ പറഞ്ഞു.

Eng­lish Sum­ma­ry: Attempt­ing to force young woman to eat human bone pow­der for preg­nan­cy: case against sev­en peo­ple includ­ing hus­band and sorcerer

You may also like this video also

Exit mobile version