Site iconSite icon Janayugom Online

മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള ശ്രമം മാനവീകത കൊണ്ട് ചെറുക്കണം

മാവേലിക്കര: ജാതിയുടെയും മതങ്ങളുടെയും പേരിൽ മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ മാനവീകത കൊണ്ട് ചെറുക്കണമെന്ന് എം എസ് അരുൺകുമാർ എം എൽ എ. കേരള മുസ്ലിം യുവജന ഫെഡറേഷൻ വെട്ടിയാറിൽ സംഘടിപ്പിച്ച റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം സംരക്ഷിക്കാൻ മാനവീകമായ സാമൂഹ്യ അന്തരീക്ഷം സൃഷിക്കപ്പെടണം. രാജ്യത്ത് ഭിന്നിപ്പിന്റേയും വെറുപ്പിന്റെയും രാഷ്ട്രീയം അപകടകരമാണ്. പരസ്പര സാഹോദര്യവും ഐക്യവും നിലനിർത്താനുള്ള പ്രവർത്തനമാണ് നാടിനാവശ്യം.

സമൂഹത്തിലെ പാവപ്പെട്ടവരെ ജാതി മതചിന്തകൾക്കധീതമായി സഹായിക്കുന്ന റമദാൻ റിലീഫ് പ്രവർത്തനങ്ങൾ പോലെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ സഹോദര്യത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നും എം എൽ എ പറഞ്ഞു. കെ എം വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ്മാങ്കാംകുഴി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ചാരുംമൂട് മേഖല പ്രസിഡന്റ് എ ആർ താജുദ്ദീൻ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഷഫീഖ് മൗലവി അൽഖാസിമി, മുഹമ്മദ് ഷെരീഫ് മൗലവി, മുഹമ്മദ്സ്വാലിഹ് മൗലവി, നൈസാം വെട്ടിയാർ, അർഷാദ് കബീർ. ഷാനവാസ് തുരുത്തിയിൽ, അലിഫ് ഹുസൈൻ, അജ്മൽ കബീർ എന്നിവർ പ്രസംഗിച്ചു.

Exit mobile version