Site iconSite icon Janayugom Online

ആറ്റുകാൽ പൊങ്കാല; ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

തിരുവന്തപുരത്ത് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ട്രെയിനുകൾക്ക് ക്രമീകരണവുമായി റയിൽവേ. നാഗർകോവിലിലേക്കും എറണാകുളത്തേക്കും നിരവധി ട്രെയിനുകൾ അനുവദിച്ചത്. ഇത് കൂടാതെ എക്സ്പ്രസ്സ്, മെയിൽ ട്രെയിനുകൾക്ക് നിരവധി ഇടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചതായും റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ– ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസിന് (12624) മൂന്ന്‌ പകൽ 3.14ന്‌ കഴക്കൂട്ടത്തും 3.26ന്‌ ചിറയിൻകീഴും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുര– പുനലൂർ എക്‌സ്‌പ്രസിന്‌ (16729) രണ്ടിന്‌ പുലർച്ചെ 4.57ന്‌ പള്ളിയാടിയിലും 5.39ന്‌ ബാലരാമപുരത്തും സ്റ്റോപ്പ് ഉണ്ട്. ഗുരുവായൂർ–ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌ പുലർച്ചെ 1.43ന്‌ തുറവൂരും 2.02ന്‌ മാരാരിക്കുളത്തും നിർത്തും.

രാമേശ്വരം–തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസിന്‌ (16344) രണ്ട്‌ പുലർച്ചെ 3.25ന്‌ ചിറയിൻകീഴിൽ സ്‌റ്റോപ്പ്‌ ഉണ്ടാകും. കണ്ണൂർ–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസിനും (12081) മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ എക്‌സ്‌പ്രസിനും (20631) മൂന്നിന്‌ പേട്ടയിൽ സ്‌റ്റോപ്പ്‌ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

കൊല്ലം–കന്യാകുമാരി മെമു മൂന്ന്‌ പകൽ 12.50ന്‌ കൊല്ലത്തു നിന്നും 3.20ന്‌ തിരുവനന്തപുരം സെൻട്രലിൽ നിന്നും യാത്ര തിരിക്കും.നാഗർകോവിൽ–കോട്ടയം എക്‌സ്‌പ്രസ്‌ തിരുവനന്തപുരം സെൻട്രലിൽ നിന്ന്‌ പകൽ 3.20ന്‌ പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം – നാഗർകോവിൽ പാസഞ്ചർ എന്നിവയും വൈകി സർവീസ് ആരംഭിക്കും.

Exit mobile version