Site iconSite icon Janayugom Online

അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 4.30 ഓടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. 9 മണിയോടെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും.

കഴിഞ്ഞ ജൂലൈ 19 നാണ് അതുല്യയുടെ മൃതദേഹം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടു പിന്നാലെ ഭർത്താവ് സതീഷ് അതുല്യയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്ന്
ബന്ധക്കളുടെ ആരോപണം ഉണ്ടായിരുന്നു.

Exit mobile version