Site iconSite icon Janayugom Online

തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കണം; തീയേറ്റർ ഉടമകൾ

തീയേറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകൾ രംഗത്ത്. നികുതി ഇളവ് അനുവദിക്കണമെന്നും തീയേറ്റർ വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചു.

ഒരിടവേളയ്ക്ക് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം എന്ന രീതിയുമായി ഇനിയും മുന്നോട്ട് പോയാൽ തീയേറ്റർ മേഖല കടുത്ത പ്രതിസന്ധിയിൽ ആകുമെന്ന ആശങ്കയിലാണ് തിയേറ്റര്‍ ഉടമകള്‍. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തീയേറ്റർ ഉടമകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇനിയും തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കരുത് എന്നും ഉടമകൾ പറഞ്ഞു.

നിലവിൽ തീയേറ്ററുകളിൽ അൻപത് ശതമാനം സീറ്റുകളിൽ മാത്രം കാണികളെ അനുവദിച്ചുകൊണ്ടാണ് പ്രവർത്തനം. ഇത് നൂറ് ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് ഉടമകളുടെ ആവശ്യം.

സംസ്ഥാനത്തെ സി കാറ്റഗറിയിലുള്ള ജില്ലകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

eng­lish sum­ma­ry; Audi­ences must be seat­ed in full seats in theaters

you may also like this video;

Exit mobile version