Site iconSite icon Janayugom Online

ഓങ്സാൻ സൂചിക്ക് വീണ്ടും തടവ് ശിക്ഷ

മ്യാന്‍മര്‍ ജനകീയ നേതാവ് ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവ് ശിക്ഷ. തെരഞ്ഞെടുപ്പിൽ ക്ര​മക്കേട് കാണിച്ചു എന്ന കുറ്റത്തിനാണ് സൂചിക്ക് മൂന്നുവർഷം കൂടി തടവുശിക്ഷ വിധിച്ച് മ്യാന്മർ കോടതി ഉത്തരവിട്ടത്. നിലവിൽ 17 വർഷമാണ് സൂചിയുടെ ശിക്ഷാ കാലാവധി.
2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ (എൻഎൽഡി) വിജയത്തിനായി ക്രമക്കേട് കാണിച്ചുവെന്നാണ് ആരോപണം. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട സൂചിയുടെ വിശ്വസ്തനും മുൻ പ്രസിഡന്റുമായ വിൻ മിന്റിനും മൂന്നുവർഷം തടവ് വിധിച്ചു.
2021 ഫെബ്രുവരിയിലാണ് മ്യാന്മർ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് എൻഎൽഡി അധികാരത്തിലെത്തിയതെന്നാണ് സൈന്യത്തിന്റെ ആരോപണം. അനധികൃതമായി വോക്കി ടോക്കികള്‍ ഇറക്കുമതി ചെയ്തുവെന്നതുള്‍പ്പെടെ നിരവധികുറ്റങ്ങള്‍ സൂചിക്കെതിരെ ചുമത്തിയിട്ടുണ്ട്. 190 വർഷം തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് സൂചിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. 

Eng­lish Sum­ma­ry: Aung San Soo Chi sen­tenced to prison again

You may like this video also

Exit mobile version