Site icon Janayugom Online

ഓങ് സാൻ സൂചിക്ക് ഏഴ് വർഷം കൂടി തടവ്

ഓങ് സാൻ സൂചിക്ക് ഏഴ് വർഷം കൂടി തടവുശിക്ഷ വിധിച്ച് മ്യാൻമറിലെ പട്ടാള കോടതി. ഇതോടെ സൂചിയുടെ ശിക്ഷാകാലാവധി 33 വർഷമായി ഉയർന്നു. 2021 ഫെബ്രുവരിയിലാണ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണത്. ശേഷം വീട്ടുതടങ്കലിലായ സുചി 19 കേസുകളിൽ 18 മാസമാണ് വിചാരണ നേരിട്ടത്. അതേസമയം യു.എൻ ​സുരക്ഷാസമിതി സൂചിയെ വിട്ടയക്കണമെന്ന് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. 

അവസാനത്ത അഞ്ച് കേസുകളുടെ വിധിയാണ് വെള്ളിയാഴ്ച വന്നത്. ഹെലികോപ്ടർ വാടകക്കെടുമ്പോൾ മാനദണ്ഡം പാലിച്ചില്ലെന്ന കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ 14ഓളം കേസുകളിൽ അവരെ പട്ടാള കോടതി ശിക്ഷിച്ചിരുന്നു. കോവിഡ് സുരക്ഷ ലംഘനം, വാക്കിടോക്കിയുടെ ഇറക്കുമതി, പൊതുസുരക്ഷ നിയമ ലംഘനം എന്നി കേസുകളിലാണ് ശിക്ഷ വിധിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു സൂചിയുടെ വിചാരണ നടന്നത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനും സൂചിക്കും വിലക്കുണ്ടായിരുന്നു.

Eng­lish Summary;Aung San Suu Kyi sen­tenced to sev­en more years in prison
You may also like this video

Exit mobile version