Site iconSite icon Janayugom Online

ഓങ് സാന്‍ സൂചിയുടെ ഹര്‍ജി തള്ളി

ജയില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി നല്‍കിയ ഹര്‍ജി പട്ടാള കോടതി തള്ളി. അഴിമതിക്കേസിലെ അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സൂചി കോടതിയെ സമീപിച്ചത്. സ്വര്‍ണവും പണവും കൈക്കൂലി വാങ്ങിയെന്ന കേസില്‍ കഴിഞ്ഞ ആഴ്ചയാണ് സൂചിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.

സൈന്യത്തിനെതിരെ പ്രവര്‍ത്തിച്ചു, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, ടെലികമ്മ്യൂണിക്കേഷന്‍ നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആറ് വര്‍ഷം സൂചി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

Eng­lish summary;Aung San Suu Kyi’s peti­tion was rejected

You may also like this video;

YouTube video player
Exit mobile version