Site iconSite icon Janayugom Online

ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ഇനി ‘ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ’ എന്ന് അറിയപ്പെടും; വിജ്ഞാപനം പുറപ്പെടുവിച്ചു

മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗികമായി ‘ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔറംഗാബാദ് നഗരത്തെ ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്ത് മൂന്ന് വർഷത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റം വരുന്നത്. മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പേരിലായിരുന്നു മുമ്പ് ഈ നഗരം അറിയപ്പെട്ടിരുന്നത്.

മുമ്പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ സർക്കാരാണ് യഥാർത്ഥ പേര് മാറ്റ പ്രക്രിയ ആരംഭിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഒക്ടോബർ 15നാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിർ ഉസ്മാൻ അലി ഖാൻ 1900ൽ നിർമ്മിച്ചതാണ് ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ. സൗത്ത് സെൻട്രൽ റെയിൽവേ സോണിലെ നാന്ദേഡ് ഡിവിഷന് കീഴിലുള്ള കച്ചേഗുഡ‑മൻമാഡ് സെക്ഷനിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 

Exit mobile version