Site iconSite icon Janayugom Online

നാണംകെട്ട ടീമുമായി ഓസീസ് രണ്ടാം അങ്കത്തിന്

ബോര്‍ഡര്‍ ഗ­വാ­സ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ടീമില്‍ മാറ്റമില്ലാതെ ഓസ്ട്രേലിയ. പെര്‍ത്തിലെ ആ­ദ്യ മത്സരത്തില്‍ ഇന്ത്യയോട് ആതിഥേയരായ ഓസീസ് 295 റണ്‍സിന്റെ വമ്പന്‍ തോല്‍വിവഴങ്ങിയിരുന്നു. എന്നിട്ടും ര­ണ്ടാം ടെസ്റ്റില്‍ മാറ്റം വരു­ത്താ­തെ മാനേജ്മെന്റ് ടീമിനെ പ്ര­ഖ്യാപിക്കു­കയാ­യി­രുന്നു. സെലക്ടറും പരിശീലകനുമായ ആൻഡ്രൂ മക്‌ഡൊണാള്‍ഡ് ടീമില്‍ മാറ്റമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പെര്‍ത്തില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ടെസ്റ്റ് മത്സരം തോറ്റുവെന്ന നാണക്കേടാണ് ഓസീസ് ടീം നേരിട്ടത്. അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ 10 വരെയാണ് പോരാട്ടം.

ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്‌സ് കാരി, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍, നതാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നതാന്‍ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാ­ര്‍ക്ക്, സ്‌കോട്ട് ബോളണ്ട്.

Exit mobile version