നൂറോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍. ജീവനക്കാരെ നിയമിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്ന കമ്പനി ഇത്തരമൊരു നീക്കം നടത്തിയതിനു പിന്നില്‍ മാന്ദ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് സമീപകാലയളവില്‍ ഇത്രയേറെ ജീവനക്കാരെ പിരിച്ചു വിടുന്നത്. ആപ്പിളിന്റെ നിലവിലെ ബിസിനസ് ആവശ്യങ്ങള്‍ പരിഗണിച്ചാണ് നീക്കമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് സ്ഥിരീകരിച്ചു.
സമീപ കാലയളവില്‍ മെറ്റ പ്ലാറ്റ്ഫോംസ്, ടെസ് ല, മൈക്രോ സോഫ്റ്റ്, ആമസോണ്‍, ഓറക്ക്ള്‍ തുടങ്ങിയ വന്‍കിട കമ്പനികളും ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണംകുറച്ചിരുന്നു. ഇതിനുമുമ്പ് 2019ല്‍ അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ ഒരുകൂട്ടം കരാര്‍ തൊഴിലാളികളെ ആപ്പിള്‍ പിരിച്ചുവിട്ടിരുന്നു. ആപ്പിളിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റായിരുന്ന സീരിയുമായി ബന്ധപ്പെട്ട ഉത്പന്നം മെച്ചപ്പെടുത്താന്‍ നിയമിച്ചവരെയായിരുന്നു പിന്നീട് പിരിച്ചുവിട്ടത്.
English summary; austerity measures; Apple has laid off 100 employees
You may also like this video;