Site icon Janayugom Online

ലോകകപ്പിന് തയാറെടുക്കാന്‍ ഓസീസ് ഇന്ത്യയിലേക്കെത്തുന്നു

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വിശ്രമമില്ലാത്ത പരമ്പരകളാണ് മുന്നിലുള്ളത്. ഐ­പിഎല്‍ കഴിഞ്ഞയുടന്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയെല്ലാം ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഇപ്പോഴിതാ ലോകകപ്പിന് മുമ്പ് ടി20 പരമ്പര കളിക്കാന്‍ ഓസ്ട്രേലിയയും ഇന്ത്യയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബറിലാകും ഈ പരമ്പര അരങ്ങേറുക. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ യുഎഇയില്‍ നടന്ന ലോകകപ്പില്‍ ഓസ്ട്രേലിയയാണ് കിരീടമുയര്‍ത്തിയത്.

ടി20 ലോകകപ്പിന് തൊട്ടുമുമ്പായി ആതിഥേയരായ ഓസ്ട്രേ­ലിയയ്ക്കെതിരെ പരമ്പര കളിക്കാന്‍ അവസരം ലഭിക്കുന്നത് ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഏറ്റവും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. അതുകൊണ്ട് ഇത്തവണ ശ­ക്തമായ തിരിച്ചുവരവ് ഇന്ത്യക്ക് അത്യാവശ്യമാണ്.

Eng­lish Summary:Australia arrives in India to pre­pare for World Cup
You may also like this video

Exit mobile version