Site icon Janayugom Online

കോവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ. അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ കോവാക്സിനെ ഉൾപ്പെടുത്തിയതായി ഓസ്ട്രേലിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിലേയ്ക്ക് പ്രവേശിക്കാം. കഴിഞ്ഞ മാസം കോവിഷീൽഡ് വാക്സിനും ഓസ്ട്രേലിയ അംഗീകാരം നൽകിയിരുന്നു.

കോവാക്സിന് പുറമെ ചൈനയുടെ ബയോഫാം വാക്സിനും ഓസ്ട്രേലിയ അംഗീകാരം നൽകിയിട്ടുണ്ട്. 12 വയസിന് മുകളിൽ പ്രായമുള്ള കോവാക്സിൻ സ്വീകരിച്ച യാത്രക്കാർക്കും ബയോഫാം സ്വീകരിച്ച 18നും 60നും ഇടയിൽ പ്രായമായ യാത്രക്കാർക്കുമാണ് രാജ്യത്തേയ്ക്ക് പ്രവേശിക്കാനുള്ള അനുമതി ഓസ്ട്രേലിയ നൽകിയിരിക്കുന്നത്.

ഇന്ത്യയുടെ കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകളും ചൈനയുടെ ബയോഫാം, സിനോവാക് എന്നീ വാക്സിനുകൾ സ്വീകരിച്ച നിരവധിയാളുകൾ ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കാൻ സാധികാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, വാക്സിൻ സ്വീകരിക്കാത്തവർക്ക് ക്വാറന്റൈൻ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഓസ്ട്രേലിയയിലേയ്ക്ക് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വേണമെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.

eng­lish sum­ma­ry: Aus­tralia Recog­nis­es Covaxin

you may also like this video

Exit mobile version