Site icon Janayugom Online

അന്താരാഷ്ട്ര അ​തി​ർ​ത്തി വീ​ണ്ടും തു​റ​ന്ന് ഓസ്ട്രേലിയ

ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി വീ​ണ്ടും തു​റ​ന്ന് ഓ​സ്ട്രേ​ലി​യ. ഇ​ന്നു മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദേ​ശി​കളാണ് സി​ഡ്നി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തിത്തുടങ്ങുന്നത്. കോവിഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2020 മാ​ര്‍​ച്ചി​ലാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് ഓ​സ്ട്രേ​ലി​യ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് വര്‍ഷത്തിന് ശേഷം നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യ​ത്. ടൂ​റി​സ്റ്റ് വീ​സ​യു​ള്ള​വ​ർ​ക്കും രാ​ജ്യ​ത്തേ​ക്ക് ​ഇ​ന്നു മു​ത​ൽ പ്ര​വേ​ശ​നം അനുവദിക്കും.

ഓ​സ്ട്രേ​ലി​യ​യി​ൽ ഉ​ള്ള​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ൾ​പ്പ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം മു​ത​ൽ മ​ട​ങ്ങാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ മി​ക്ക വി​ദേ​ശി​ക​ൾ​ക്കും കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തോ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അതേസമയം ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ വേണ്ട. എ​ന്നാ​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത യാ​ത്ര​ക്കാ​ർ സ്വ​ന്തം ചെ​ല​വി​ൽ 14 ദി​വ​സം വ​രെ ഹോ​ട്ട​ലി​ൽ അ​ത് ചെയ്യണം.

Eng­lish Summary:Australia reopens inter­na­tion­al border
You may also like this video

Exit mobile version