Site iconSite icon Janayugom Online

24 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയ പാകിസ്ഥാനിലേക്ക്

ഓസ്ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിന്റെ മത്സരക്രമമായി. മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും ഒരു ടി20യും നടക്കും. 1998ന് ശേഷം ആദ്യമായാണ് ഓസീസ് പുരുഷ ടീം പാകിസ്ഥാനില്‍ പര്യടനം നടത്തുന്നത്.
ലാഹോറില്‍ നടക്കാനിരുന്ന പരിമിത ഓവര്‍ മത്സരങ്ങള്‍ റാവല്‍പിണ്ടിയില്‍ നടക്കും. ആദ്യ ടെസ്റ്റ് റാവല്‍പിണ്ടിയിലാണ് നടക്കുക. രണ്ടാം ടെസ്റ്റ് കറാച്ചിയിലും മൂന്നാം ടെസ്റ്റ് ലാഹോറിലും നടക്കും. 

മാര്‍ച്ച്‌ നാല് മുതല്‍ എട്ട് വരെയാണ് ആദ്യ ടെസ്റ്റ്. ടെസ്റ്റ് മത്സരങ്ങള്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗവും ഏകദിനങ്ങള്‍ ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗവുമായിരിക്കും. ഓസ്ട്രേലിയയില്‍ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഓസീസ് ടെസ്റ്റ് സ്‌ക്വാഡ് ഫെബ്രുവരി 27ന് ഇസ്ലാമാബാദില്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ വന്നിറങ്ങും. ഒരു ദിവസം റൂം ഐസൊലേഷനില്‍ കഴിയുന്ന ടീം പിന്നാലെ റാവല്‍ പിണ്ടിയില്‍ പരിശീലനത്തിനിറങ്ങും. 

ENGLISH SUMMARY:Australia went to Pak­istan after 24 years
You may also like this video

YouTube video player
Exit mobile version