Site iconSite icon Janayugom Online

ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിച്ചു

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ ഈ തീരുമാനം. 2021ലെ ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്റ്റാർക്, 65 മത്സരങ്ങളിൽ നിന്ന് 79 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 

“ഞാൻ ഏറ്റവും പ്രാധാന്യം നൽകാനുദ്ദേശിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച ഓരോ ടി20 മത്സരവും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2021‑ലെ ലോകകപ്പ്. ഞങ്ങൾ വിജയിച്ചത് കൊണ്ട് മാത്രമല്ല, ടീമിലെ അംഗങ്ങളെയും രസകരമായ നിമിഷങ്ങളെയും ഞാൻ സ്‌നേഹിക്കുന്നു.” സ്റ്റാർക്ക് പറഞ്ഞു. ഇന്ത്യൻ ടെസ്റ്റ് പര്യടനം, ആഷസ്, 2027ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട്, ഫിറ്റായിരിക്കാനും മികച്ച ഫോമിൽ തുടരാനും ഇത് മുന്നോട്ടുള്ള ഏറ്റവും നല്ല മാർഗമാണെന്ന് കരുതുന്നു. കൂടാതെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാൻ ടീമിന് ഇത് സമയം നൽകുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

Exit mobile version