ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് (62) വിവാഹിതനായി. ദീര്‍ഘകാല പങ്കാളിയായ ജോഡി ഹെയ്ഡനെ(46)യാണ് അല്‍ബനീസ് വിവാഹം കഴിച്ചത്. അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് അല്‍ബനീസ്. സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍.കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ ദി ലോഡ്ജില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. അല്‍ബനീസ് തന്നെയാണ് വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
വര്‍ഷങ്ങളായി നിരവധി പരിപാടികളില്‍ ഹെയ്ഡന്‍ അല്‍ബനീസിനൊപ്പം പങ്കെടുത്തിട്ടുണ്ട്. 2022ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും അവര്‍ ഒപ്പമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് മെല്‍ബണില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെയാണ് അദ്ദേഹം ഹെയ്ഡനെ കണ്ടുമുട്ടിയത്. 2019ലാണ് അല്‍ബനീസ് മുന്‍ ഭാര്യയുമായി വിവാഹമോചനം നേടിയത്. ആദ്യ വിവാഹത്തില്‍ നഥാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട്.

