ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്ക് കോവിഡ്-19 വാക്സിനേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഓസ്ട്രിയന്‍ പാര്‍ലമെന്‍റ് പാസാക്കി. ഇത്തരത്തില്‍ നിയമം നടപ്പിലാക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഓസ്ട്രിയ. നിയമം അടുത്തമാസം പ്രാബല്യത്തില്‍ വരും. 183 അംഗപാര്‍ലമെന്‍റില്‍ മുപ്പത്തിമൂന്നിനെതിരെ 137 വോട്ടുകള്‍ക്ക് പാസാക്കിയ നിയമം രാജ്യത്തിന്‍റെ വാക്സിനേഷന്‍ നിരക്ക് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് 72 ശതമാനം ഓസ്ട്രിയന്‍ ജനങ്ങള്‍ വാക്സിനേഷന്‍ എടുത്തു കഴിഞ്ഞു. അടുത്തമാസം മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 3,600 യൂറോ പിഴയൊടുക്കാന്‍ നിയമം അനുശാസിക്കുന്നു.
English Summary: Austria makes covid vaccination compulsory for adults
You may like this video also