Site iconSite icon Janayugom Online

ഓട്ടിസം ബാധിച്ച 16കാരന് മര്‍ദനമേറ്റു; വെള്ളറട സ്‌പെഷല്‍ സ്‌കൂളിനെതിരെ പരാതി

ഓട്ടിസം ബാധിച്ച പതിനാറുകാരന് സ്‌പെഷല്‍ സ്‌കൂളില്‍ ക്രൂര മര്‍ദനം. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷല്‍ സ്‌കൂളിനെതിരെയാണ് പരാതി ലഭിച്ചത്. പതിനാറുകാരന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കി. ജൂണ്‍ 23നാണ് ഈ കുട്ടിയെ വെള്ളറടയിലെ സ്പെഷല്‍ സ്‌കൂളില്‍ താമസിപ്പിച്ചത്. മാര്‍ച്ച് 7 ആം തീയതി വീണ്ടും മര്‍ദനമേറ്റതായി കുട്ടിയുടെ അമ്മ പറയുന്നു. ആദ്യം ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഗള്‍ഫിലുള്ള പിതാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. പത്തനംതിട്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

നേരത്തെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും കള്ളനാണെന്ന് ധരിച്ചാണ് മര്‍ദനമേറ്റെന്നും സ്‌കൂള്‍ അധികൃതര്‍ വിളിച്ചു പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. പിന്നീടാണ് മാര്‍ച്ച് മാസത്തില്‍ വീണ്ടും മര്‍ദനമേറ്റത് ശ്രദ്ധയില്‍പ്പെട്ടു. സ്‌കൂളില്‍ വിളിച്ചപ്പോള്‍ മൂന്ന് പേര്‍ വന്ന് വീട്ടില്‍ വന്ന് സംഭവിച്ചതിന് മാപ്പ് പറഞ്ഞെന്നും മാതാവ് പറയുന്നു. 

Eng­lish Summary:Autistic 16-year-old beat­en; Com­plaint against Vel­lara­da Spe­cial School
You may also like this video

Exit mobile version