Site iconSite icon Janayugom Online

കണ്ണൂരില്‍ ഓട്ടോറിക്ഷക്ക് തീപിടിച്ചു; രണ്ട് പേര്‍ വെന്തു മരിച്ചു

കണ്ണൂര്‍ കതിരൂര്‍ ആറാം മൈലില്‍ സിഎന്‍ജി ഓട്ടോ പൊട്ടിത്തറിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്. ബസിടിച്ചതിനെത്തുടര്‍ന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് വിവരം.

കൂത്തുപറമ്പ് ആറാം മൈലിലാണ്  അപകടം നടന്നത്.  കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

Eng­lish Sum­ma­ry: auto acci­dent; two death
You may also like this video

Exit mobile version