Site iconSite icon Janayugom Online

വയനാട്ടിൽ മഞ്ഞപ്പിത്തം ബാധിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

വയവാട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുയാവ് മരിച്ചു. വയനാട് നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു (43) ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അത്യാസന്ന നിലയിലായ ഷിജുവിന്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടെയാണ് മരണം. 

കുടുംബത്തെയും സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും ഷിജുവിന്റെ വിയോഗവാര്‍ത്ത ഒരുപോലെ കണ്ണീരിലാഴ്ത്തി. മൃതദേഹം രാവിലെ പത്ത് മണിക്ക് ചീരാല്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ശ്യാമളയാണ് ഷിജുവിന്റെ മാതാവ്. ഭാര്യ: അതുല്യ. മക്കള്‍: സനയ്, സീഹാന്‍.

Exit mobile version