Site iconSite icon Janayugom Online

യാത്രക്കെത്തിയ 18കാരിയെ ബലമായി ചുംബിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍:അറസ്റ്റ് ചെയ്യാതെ അധികൃതര്‍

മഹാരാഷ്ട്രയില്‍ യാത്രക്കെത്തിയ 18 കാരിയെ പെണ്‍കുട്ടിയെ ബലമായി ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്ത് ഓട്ടോറിക്ഷ ഡ്രൈവര്‍. ഇന്നലെ പൂനെയിലാണ് യാത്രക്കാരിയോട് ഡ്രൈവര്‍ അതിക്രമം കാട്ടിയത്. വ്യാഴാഴ്ച കേസെടുത്തുവെങ്കിലും സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വൈകുന്നേരം അഞ്ച് മണിയോടെ ഓട്ടോറിക്ഷയിൽ കയറിയതാണ് പെണ്‍കുട്ടി. യാത്രാമധ്യേ അയാൾ അവളുടെ കൈകൾ പിടിച്ചു. യുവതി എതിർത്തെങ്കിലും ഒന്നും ചെയ്യാനായില്ല. തുടര്‍ന്ന് ഇയാൾ ഓട്ടോറിക്ഷ റോഡരികിൽ നിർത്തി ബലമായി പെണ്‍കുട്ടിയെ ചുംബിക്കുകയായിരുന്നു. പിന്നാലെ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി, ഓട്ടോ നമ്പര്‍ മൊബൈലില്‍ സേവ് ചെയ്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. 

തുടർന്നാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: Auto rick­shaw dri­ver forcibly kissed 18-year-old woman who was trav­el­ing: Author­i­ties did not arrest him

You may also like this video

Exit mobile version