പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. ഡല്‍ഹിയിലെ ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് രണ്ട് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഐപിസി, പോക്സോ നിയമം എന്നിവ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. ജഹീദ് (22), ജുബൈര്‍ (24) എന്നിവര്‍ ചേര്‍ന്ന് തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നല്‍കി. നന്ദനാഗ്രിയില്‍ താമസിക്കുന്ന ഇവര്‍ സഹോദരങ്ങളാണ്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.
English Summary:Autorickshaw drivers gang-raped a 15-year-old girl
You may also like this video