മലപ്പുറം കൊണ്ടിപ്പറമ്പില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് മൂന്ന് മരണം. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. അഞ്ച് വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആണ് അപകടം എന്ന് പ്രാഥമിക വിവരം.
മുഹമ്മദ് (52) ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും കുട്ടികളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കൊളുത്തിയ ശേഷം മുഹമ്മദ് കിണറ്റിലേക്ക് ചാടുകയായിരുന്നു. ഓട്ടോ രണ്ട് വട്ടം പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കുടുംബ വഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.
English Summary:Autorickshaw explodes; Three deaths, blast planned
You may also like this video