രണ്ടു വര്‍ഷം മുമ്പ് (2021)ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച തന്നെ എങ്ങനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് എ വി ഗോപിനാഥ്. നവകേരളസദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്തതില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്.വാര്‍ത്താ മാധ്യമങ്ങളിലൂടെ ആണ് താന്‍ സസ്പെന്‍റ് ചെയ്ത കാര്യം അറിയുന്നത്. 2021ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ആളാണ് താന്‍.
പിന്നെ എങ്ങനെ തന്നെ പുറത്താക്കും എന്ന് കോണ്‍ഗ്രസ് പറയേണ്ടതാണ് എന്നായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചയാളെയാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കിയിരിക്കുന്നത്.ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം ആണിത്. 2021ഇല്‍ രാജിവെച്ച തന്നെ ഇപ്പോള്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടി കാട്ടാന്‍ കഴിയും.തനിക്ക് ചെയ്യാന്‍ തോന്നുന്നത് താന്‍ ചെയ്യും. താന്‍ കോണ്‍ഗ്രസ്സ് അനുഭാവി മാത്രമാണ്.പഞ്ചായത്ത് പണം നല്‍കിയപ്പോള്‍ നടപടി ഉണ്ടായില്ല.പിന്നെ ഇപ്പോള്‍ മാത്രം എന്തിന് നടപടി എടുക്കുന്നു കോണ്‍ഗ്രസ് അംഗം അല്ലല്ലോ പിന്നെ എന്തിനാണ് എനിക്കെതിരെ നടപടി എടുക്കുന്നത്.
ഒളിഞ്ഞു മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സാഹചര്യം ആണ് നിലവിലുള്ളത്. അവര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടത്. നോര്‍ത്ത് ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കിട്ടിയ ഊര്‍ജം ആണ് തന്നെ പുറത്താക്കാന്‍ കാരണം. കോണ്‍ഗ്രസ്സ് മരിക്കുന്നതിന് മുന്‍പ് താന്‍ മരിക്കില്ലെന്നും എവി ഗോപിനാഥ് അഭിപ്രായപ്പെട്ടു.
പാലക്കാട് നവകേരള സദസില്‍ പങ്കെടുത്തതിനാണ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തത്. കെ പി സി സിയുടേതായിരുന്നു നടപടി. പാര്‍ട്ടി വിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്തതിനാണ് മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് സര്‍ക്കാരിന്റെ വികസന കാര്യങ്ങള്‍ക്ക് പിന്തുണയെന്ന് ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെപിസിസിയുടെ നടപടി.
English Summary:
AV Gopinath how KPCC will expel him who resigned from the party in 2021
You may also like this video: