Site icon Janayugom Online

‘അവകാശികള്‍’ ഓഡിയോ സിഡി സംവിധായകന്‍ വിനയന്‍ പ്രകാശനം ചെയ്തു

ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ഉയരുന്ന സങ്കീര്‍ണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും പ്രമേയമായ ചിത്രം ‘അവകാശികളുടെ ഓഡിയോ സിഡി സംവിധായകന്‍ വിനയന്‍ പ്രകാശനം ചെയ്തു.

സിനിമയുടെ ഓഡിയോ സിഡി സംവിധായകന്‍ വിനയന്‍ തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപം, അച്യുതമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ മെക്കാർട്ടിൻ, അജയ് വാസുദേവ്, എ കെ സന്തോഷ് , വിഷ്ണു വിനയ് തുടങ്ങി മറ്റ് പ്രമുഖരും പങ്കെടുത്തു.

ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച അവകാശികളില്‍ ഇര്‍ഷാദ് അലി, ടി.ജി. രവി, ജയരാജ് വാര്യര്‍, സോഹന്‍ സിനു ലാല്‍, അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി, എം എ നിഷാദ്, ബേസില്‍ പാമ, അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്‍, അഡ്വ. ജോയ്, ജോണ്‍ ആന്റണി, ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്‍മാരും അഭിനയിക്കുന്നു.

ക്യാമറ- വിനു പട്ടാട്ട്, ആയില്യന്‍ കരുണാകരന്‍. എഡിറ്റിംഗ്- അഖില്‍ എ ആര്‍, ഗാനരചന- റഫീഖ് അഹമ്മദ്, പര്‍വതി ചന്ദ്രന്‍ , വിജയ് ഭരദ്വാജ് (ആസാമി ഗാനം). സംഗീതം- മിനീഷ് തമ്പാന്‍. ഭാബാജിത് (ആസാമി ഗാനം)

‘അവകാശികള്‍’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Eng­lish Sum­ma­ry: Avakashikal audio CD released by direc­tor Vinayan

 

You may like this video also

Exit mobile version