Site iconSite icon Janayugom Online

മഞ്ഞുവീഴ്ച: പാകിസ്ഥാനില്‍ 21 മരണം

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പാകിസ്ഥാനില്‍ റോഡില്‍ കുടങ്ങിയ വാഹനങ്ങളിലുണ്ടായിരുന്ന 21 പേര്‍ മരിച്ചു. ഇതില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. മലയോര പ്രദേശമായ മുരേയിലാണ് സംഭവം. ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന വിനോദ സഞ്ചാരമേഖലയാണ് മുരേ. ഇതേ തുടര്‍ന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അതിശൈത്യത്തെ തുടര്‍ന്നാണ് മരണമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാഹനങ്ങളിലെ ഹീറ്റര്‍ ഓണ്‍ ചെയ്ത് യാത്രകാര്‍ക്ക് ഉറങ്ങിയതാവാം മരണത്തിലേക്ക് നയിച്ചതെന്ന് മുറി എസ്എച്ച്ഒ രാജ റഷീദ് പറഞ്ഞു. ഹീറ്ററില്‍ നിന്നും വന്ന പുക ശ്വസിച്ചാകും യാത്രകാര്‍ മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുശോചനം രേഖപ്പെടുത്തി.

eng­lish sum­ma­ry; Avalanche: 21 dead in Pakistan

you may also like this video;

Exit mobile version