Site icon Janayugom Online

കശ്മീരില്‍ ഹിമപാതം: മൂന്ന് സൈനികര്‍ മരിച്ചു

avalanche

ഉത്തര കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള മച്ചില്‍ മേഖലയില്‍ ഹിമപാതത്തില്‍ പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് മരിച്ചത്.
പട്രോളിങ്ങിനിടെ ഇവര്‍ ഹിമപാതത്തില്‍ പെടുകയായിരുന്നു. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ 2.30നാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒക്ടോബറില്‍ ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തില്‍ 27 പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Avalanche in Kash­mir: Three sol­diers killed

You may also like this video

Exit mobile version