അവള്‍ക്കൊപ്പമവള്‍ക്കൊപ്പം എന്നതാം മന്ത്രണം
അലയടിച്ചുയരുന്നുമെങ്ങുമെങ്ങും
ക്രൂരമായ് കാപാലികര്‍ പിച്ചിചീന്തിയെറിഞ്ഞൊരു അബലയല്ലവളിന്നൊരതിജീവിത
മലാലയല്ലെങ്കിലും ഗ്രേറ്റയല്ലെങ്കിലും
മഹനീയയാണവള്‍ നരീശക്തി
ഉണ്ടവള്‍ക്കു തുണയായൊരു ജനതതന്‍ ശാക്തികത
തിന്മനേര്‍വിരല്‍ചൂണ്ടിയ നങ്ങേലിതന്‍ ധീരത
തളരാതെമുന്നേറുകയാണവളിന്നും
ഫീനക്സ് പക്ഷിപോലുയിര്‍ത്തെഴുന്നേല്ക്കുന്നു
അവള്‍ക്കൊപ്പമവള്‍ക്കൊപ്പമെന്നതാം മന്ത്രണം
അലയടിച്ചുയരുന്നുമെങ്ങുമെങ്ങും
കെ എസ് ആര്‍ടി സിയിലും മുഴങ്ങിയാസുപദം
ശിവക്ഷേത്രസമിതിയിലും ഏറീ തഥാഗത
അവളിലുണ്ടടിമതന്‍ വര്‍ധിതവീര്യം
അവളിലുണ്ടബലതന്‍ ക്ഷുഭിത വാഗ്ധോരിണി
ജ്വലിക്കുന്നുണ്ടവളി,ലഹല്യമാര്‍,ഝാന്‍സിമാര്‍
ഉയിര്‍ക്കൊണ്ടിടുന്നു പാര്‍വതിയും ദ്രൗപതിയും
ധനസമ്പത്തിനാല്‍ കൈവരാനാത്തൊരു മനശക്തി ജനശക്തിയാല്‍ നേടുന്നവള്‍ അനുദിനവും
തിന്മതന്‍ ക്രൂരദംഷ്ട്രങ്ങളില്‍ പതറാതെ കുതിക്കുന്നു പടക്കുതിര എന്ന കണക്കെ
തപശക്തി കൊണ്ടവള്‍ അഗ്നിശുദ്ധിവരുത്തി സീതയെപ്പോലെ
മുന്നേറുന്നു
അവള്‍ക്കൊപ്പമണിചേരുന്നെത്രയോ ഗണശക്തി
നഗരവീഥിയിലും തെരുവിലും കലാലയങ്ങളിലും.….
അവള്‍ക്കൊപ്പം

