പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പ്രകോപനവുമായി ഭീകരസംഘടന അല്‍ ഖ്വയ്ദ. പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അല്‍ഖ്വയ്ദ ഭീഷണിയുയര്‍ത്തി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ വിഭാഗമാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പ്രസ്താവന പുറത്തിറക്കിയത്. അനുദിനം ഇല്ലാതായിക്കൊണ്ടിരുന്ന സംഘടനയായ അല്‍ ഖ്വയ്ദ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തിന്റെ സാഹചര്യം മുതലെടുത്ത് നഷ്ടമായ കുപ്രശസ്തി വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കെതിരായ ഭീഷണിയെന്നാണ് വിലയിരുത്തല്‍.
‘പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും’; ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ

