Site iconSite icon Janayugom Online

തൊഴിലാളി ശ്രേഷ്ഠ പുരസ്കാര വിതരണം നാളെ

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നാളെ വിതരണം ചെയ്യും. എറണാകുളം ടൗൺ ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി പുരസ്കാര വിതരണം നടത്തും.
ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കൊച്ചി മേയർ എം അനിൽകുമാർ, എംപിമാരായ ഹൈബി ഈഡൻ, എളംമരം കരീം, ആർപിഎൽ മാനേജിങ് ഡയറക്ടർ ഡോ. ആർ അടലരശൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര, തൊഴിലാളി യുണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
പതിനേഴ് തൊഴിൽ മേഖലകളെ തെരഞ്ഞെടുത്ത് വിവിധ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനയും വിലയിരുത്തലും അഭിമുഖവും നടത്തിയാണ് തൊഴിലാളി ശ്രേഷ്ഠരെ തീരുമാനിച്ചത്. തൊഴിലാളികളുടെ മികവിനെ വിലയിരുത്തി പുരസ്കാരം നൽകുണ രാജ്യത്തെ പ്രഥമ പദ്ധതിയാണിത്. തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പുരസ്കാരമായി നൽകും.

Eng­lish sum­ma­ry; Award Cer­e­mo­ny tomorrow

You may also like this video;

Exit mobile version