68-ാമത് ദേശീയ പുരസ്കാരം നടത്തിയതില്‍ ജൂറിയ്ക്ക് തെറ്റുപറ്റിയതായി സൗണ്ട് ഡിസൈനര്‍. കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ് എന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് പറയുന്നു.
സിങ്ക് സൗണ്ട് സിനിമകള്‍ക്കായുള്ള ലൊക്കേഷന്‍ സൗണ്ട് റെക്കോഡിസ്റ്റ് പുരസ്കാരം നല്‍കിയത് സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത ചിത്രത്തിനാണെന്ന് സൗണ്ട് റെക്കോഡിസ്റ്റ് നിതിന്‍ ലൂക്കോസ് പറയുന്നു.
I don’t know what happened behind the curtains of the National Award selections and it’s procedures, But I pity the judgement of the jury who couldn’t differentiate between a dub and a sync sound film, claims to be the experts in the scenario! @official_dff https://t.co/hmPBT43BhW
— Nithin Lukose (@nithin_lukose) July 22, 2022
കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ഇതിലെ സൗണ്ട് സിങ്കല്ലെന്നും കൃഷ്ണനുണ്ണി എന്നയാള്‍ മിക്സ് ചെയ്തതാണെന്നും ജോബിന്റെ പേര് എങ്ങനെ അവാര്‍ഡ് പട്ടികയില്‍ വന്നുവെന്ന് അറിയില്ലെന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു.
ചെയ്യാത്ത ജോലിക്ക് ദേശീയ പുരസ്കാരം കിട്ടിയതിന്റെ ഷോക്കിലാണ് അവാര്‍ഡ് ജേതാവായ ജോബിനെന്നും നിതിൻ ലൂക്കോസ് പറഞ്ഞു. വയനാടിൽ ഒരു ട്രീറ്റ്മെന്റിൽ കഴിയുമ്പോഴാണ് അവാർഡ് കിട്ടിയെന്ന് അറിയുന്നതെന്ന് പുരസ്കാരത്തിനർഹനായ ജോബിൻ ജയൻ പ്രതികരിച്ചു. ഈ സിനിമയിൽ ഡൊല്ലു എന്ന വാദ്യോപകരണത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമയിൽ അഭിനയിച്ച ആ ഉപകരണം വായിക്കുന്ന കലാകാരന്മാരെക്കൊണ്ട് വീണ്ടും വായിപ്പിച്ച് റെക്കോർഡ് ചെയ്യുകയായിരുന്നു. ആ സിനിമ മുഴുവൻ ഡബ്ബ് ചെയ്തതാണ്. സിങ്ക് സൗണ്ട് അല്ല. അവാർഡിന്റെ കാര്യം ഞാൻ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസുമായി സംസാരിച്ചിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ജോബിൻ പറഞ്ഞു.
ഓസ്കർ പുരസ്കാരജേതാവ് റസൂൽ പൂക്കുട്ടിയും ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. സിനിമ ഡബ്ബ് ചെയ്തതാണെന്ന് സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ് സ്ഥിരീകരിക്കണമെന്നും റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി നിതിന്‍ ലൂക്കോസ് പറയുന്നു.
English Summary: Award for sync sound for dubbing film: Down designer with revelation against the jury
You may like this video also