Site iconSite icon Janayugom Online

ലൈംഗിക പീഡനം തടയാനുള്ള ബോധവത്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം

ലൈംഗിക പീഡനം തടയാനുള്ള ബോധവത്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കും കോടതി നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം.

വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ച് പാഠ്യപദ്ധതി തയാറാക്കണം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് രണ്ട് മാസത്തിനകം പാഠ്യപദ്ധതി തയാറാക്കണം. അമേരിക്കയിലെ പാഠ്യപദ്ധതിയുടെ ഭാഗമായ എറിന്‍സ് ലോ പാഠ്യപദ്ധതി തയാറാക്കാന്‍ മാര്‍ഗരേഖയായി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

Eng­lish sum­ma­ry; aware­ness to pre­vent sex­u­al harass­ment should be includ­ed in the school curriculum

You may also like this video;

Exit mobile version