Site iconSite icon Janayugom Online

പ്രതിപക്ഷ സഖ്യത്തിന് സാധ്യതയെന്ന് ആക്സിസ് മൈ ഇന്ത്യ

പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന് സാധ്യതയെന്ന് ആക‍്സിസ് മൈ ഇന്ത്യയുടെ അഭിപ്രായ സര്‍വേ. എന്‍ഡിഎ ബിഹാറില്‍ ഭരണം നിലനിര്‍ത്താന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും സര്‍വേയില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യനായ മുഖ്യമന്ത്രി പ്രതിപക്ഷസഖ്യത്തെ നയിക്കുന്ന തേജസ്വി യാദവ് ആണെന്നും നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ ജനപിന്തുണ യുവനേതാവിനുണ്ടെന്നും അഭിപ്രായ സര്‍വേയില്‍ അവകാശപ്പെടുന്നു. ശക്തമായ മത്സരമാണ് നടന്നതെന്നും പറയുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 43% വോട്ടും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന് 41% വോട്ടും കിട്ടുമെന്നും പറയുന്നു.

34% പേര്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചപ്പോള്‍ നിതീഷ് കുമാറിന് 22% പേരുടെ പിന്തുണയുണ്ട്.
വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എട്ട് എജന്‍സികള്‍ നടത്തിയ സര്‍വേയില്‍ എന്‍ഡിഎ തുടരുമെന്ന് സൂചന നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ഫലപ്രവചനത്തില്‍ പറയുന്നു.

Exit mobile version