Site iconSite icon Janayugom Online

സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്‌തു; അതിനെ ശിക്ഷിച്ചുകൊണ്ടിരിക്കുമെന്നും ആയത്തുല്ല അലി ഖമനയി

സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്‌തുവെന്നും അതിനെ ശിക്ഷിച്ചുകൊണ്ടിരിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി.
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിനു ശേഷമാണ് ഖമനയിയുടെ പ്രതികരണം. എന്നാൽ പുതിയ പോസ്റ്റിൽ യുഎസ് ആക്രമണത്തെക്കുറിച്ച് ഖമനയി പരാമർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അലി ഖമനയി തന്റെ പിന്‍ഗാമികളുടെ പട്ടിക കൈമാറിയിരുന്നു. ബങ്കറില്‍ കഴിയുന്ന ഖമനയി താന്‍ വധിക്കപ്പെട്ടാല്‍ നേതൃത്വം ഏറ്റെടുക്കേണ്ടവരെ തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മൂന്നുപേരെ ഖമനയി നിര്‍ദേശിച്ചതായാണ് വിവരം. 

Exit mobile version