Site iconSite icon Janayugom Online

അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി. രാം ജന്മഭൂമി ട്രസ്റ്റിനാണ് ഭീഷണി സന്ദേശം അടങ്ങിയ ഇ മെയില്‍ ലഭിച്ചത്. സംഭവത്തിൽ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം എത്തിയത് തമിഴ്നാട്ടിൽ നിന്നുമെന്നും പൊലീസ് അറിയിച്ചു. സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ക്ഷേത്ര സമുച്ചയത്തിനും അയോധ്യ, ബരാബങ്കി, അയൽ ജില്ലകൾക്കും ചുറ്റും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. 

തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിന് ഇമെയിൽ ലഭിച്ചത്. ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകൾ മുമ്പ് സമാനമായ ഭീഷണികൾ മുഴക്കിയിരുന്നു. ഇമെയിലിന്റെ ആധികാരികത സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിക്കുന്നുണ്ട്. രാമക്ഷേത്രത്തിന് ചുറ്റും ഏകദേശം നാല് കിലോമീറ്റർ വിസ്തൃതിയിൽ സുരക്ഷാ മതിൽ പണിയുന്നുണ്ടെന്നും 18 മാസത്തിനുള്ളിൽ ഇത് പൂര്‍ത്തിയാകുമെന്നും രാം ജന്മഭൂമി ട്രസ്റ്റിൻറെ ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

Exit mobile version